മസ്കറ്റ്:
അടുത്തയാഴ്ച്ച മുതൽ 60 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി
ഡോ അഹ്മദ് അൽ സൗദി. ആദ്യഘട്ടത്തിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ 95 ശതമാനത്തിനും ഇതിനകം വാക്സിൻ നൽകി.
52,858 പേരാണ് ഇതുവരെ വാക്സിനേഷന് വിധേയരായത്. ഉപയോഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ വാക്സിനുകളുടെ ഉപയോഗമാണ് ഒമാൻ അനുമതി നൽകുന്നതെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യമന്ത്രി പറഞ്ഞു.
മൊത്തം ജനസംഖ്യയിൽ 60 ശതമാനം പേർക്ക് വാക്സിനേഷൻ നടത്തുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഡോ അൽ സൗദി പറഞ്ഞു. ജോൺസൺ ആൻഡ് ജോൺസൺവാക്സിന്റെ രണ്ടു ലക്ഷം ഡോസ് ഒമാൻ ഉറപ്പുവരുത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു.