Sat. Aug 30th, 2025
തിരുവനന്തപുരം:

 
ആകെയുള്ള ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തലാക്കാൻ സർക്കാർ തീരുമാനം. പി എസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നില്ലെന്ന വിവാദം കത്തിപടരുന്ന സാഹചര്യത്തിലാണ് പിഎസ്സ്സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്.

വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. മെയിൻ-സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം ഇനി കുറയ്ക്കും. പുതിയ തീരുമാനം ഉടൻ ഉത്തരവായി പുറത്തിറക്കും.

By Divya