ന്യൂഡൽഹി:
അഭ്യൂഹങ്ങൾക്ക്അവസാനമിട്ടു കൊണ്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് തീയ്യതി കേന്ദ്ര
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും.വൈകിട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച്കേന്ദ്രതിരഞ്ഞെടുപ്പ്കമ്മീഷൻ അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നുണ്ട്. ഈ വാര്‍ത്താസമ്മേളനത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ അഞ്ച്സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തിരഞ്ഞെടുപ്പ്നടന്നത്. ഇക്കുറിയുംആ നിലയിൽ കാര്യങ്ങൾ നടക്കാനാണ് സാധ്യത.
അങ്ങനയെങ്കിൽ മാര്‍ച്ച് അവസാനത്തോടെ അവിടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നേക്കും. തിരഞ്ഞെടുപ്പ് വൈകിയേക്കും എന്ന അഭ്യൂഹം തള്ളിക്കൊണ്ട് കേരളത്തിലും പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് വരും.