Wed. Jan 22nd, 2025
മുംബൈ:

മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ വീടിന് മീറ്ററുകൾ അകലെയാണ് വാഹനം നിർത്തിയിട്ടിരുന്നത്. ജലാറ്റിൻ സ്റ്റിക്കുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.

സംഭവത്തിൽ മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സ്കോർപിയോ വാൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് രംഗത്തെത്തി. സംഭവത്തിനു പിന്നാലെ സ്ഥലത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

By Divya