Mon. Dec 23rd, 2024
കോഴിക്കോട്:

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ആർപിഎഫിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെന്നൈയിൽ നിന്ന് തലശേരിയിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

By Divya