Mon. Dec 23rd, 2024

ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആയിരുന്നു ജീത്തുവിന്റെ വെളിപ്പെടുത്തൽ. ദൃശ്യം ത്രീയുടെ ക്ലൈമാക്സ് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. അവർക്കും ഇഷ്ടമായിട്ടുണ്ട് പക്ഷെ ദൃശ്യം 3 ഉടൻ ഉണ്ടാകില്ല.

കുറഞ്ഞത് മൂന്നു വർഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാകുവെന്നും ജീത്തു പറഞ്ഞു. ചില കാര്യങ്ങളെക്കുറിച്ച് തിരക്കഥയിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സിനിമയെക്കുറിച്ച് നടക്കുന്ന ചർച്ചകളിൽ തനിക്ക് സന്തോഷമുണ്ട്.

ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളാണ് ആളുകൾ കണ്ടെത്തുന്നത്. കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. സിനിമയിൽ ജോർജുകുട്ടിക്കുണ്ടായ അനുഭവം എനിക്കുണ്ടായാൽ ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി അത്തരത്തിൽ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാൻ കുറ്റം പറയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

By Divya