Fri. Apr 26th, 2024
ജി​ദ്ദ:

നി​ത്യ​ജീ​വി​ത​ത്തി​ല്‍ വി​വി​ധ​ത​രം ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം അ​നി​വാ​ര്യ​മാ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ര്‍ പോ​ലും സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ വാ​ങ്ങാ​ന്‍ നി​ര്‍ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ല്‍ കൊവി​ഡ് സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ‘ത​വ​ക്ക​ല്‍ന’ ആ​പ്​ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാ​തെ ആ​ശു​പ​ത്രി​ക​ളി​ൽ മു​ത​ല്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ൽ വ​രെ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ചെ​റി​യ ബ​ഖാ​ല​ക​ളി​ല്‍ പോ​ലും ത​വ​ക്ക​ൽ​ന ആ​പ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ അ​ക​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. ഇ​തോ​ടൊ​പ്പം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ആ​ക്​​ടി​വ്​ ഇ​ൻ​റ​ർ​നെ​റ്റും അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി ആ​പ്പു​ക​ളും മാ​റി​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു സ്ഥി​തി​വി​ശേ​ഷം സം​ജാ​ത​മാ​യ​തെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു.

നോ​ക്കി​യ ഉ​ൾ​പ്പെ​ടെ ആ​ദ്യ ജ​ന​റേ​ഷ​ന്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​യി​രു​ന്നു സാ​ധാ​ര​ണ​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന​ത്. വി​വി​ധ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളു​ടെ ആ​പ്പു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​ത് സാ​ധ​ന​ങ്ങ​ളു​ടെ ഓ​ഫ​റു​ക​ള്‍ അ​റി​യാ​ൻ സ​ഹാ​യി​ക്കും. കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റാ​തെ കു​റ​ഞ്ഞ വി​ല​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​വി​ടെ​നി​ന്ന് എ​പ്പോ​ള്‍ ല​ഭി​ക്കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നും സ്മാ​ർ​ട്ട്​​ഫോൺ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.

By Divya