Fri. Oct 10th, 2025 11:51:06 AM
ജിദ്ദ:

വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർറ്റിപിസിആര്‍ നെഗറ്റീവ്സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയിൽ പറയുന്നു. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ്‌ നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ ചെയ്യണം എന്നത് നീതീകരിക്കാനാവുന്നതല്ല.

ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അടക്കം ഈ വലിയ തുക കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോള്‍. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്.

By Divya