ബെയ്ജിങ്:
വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നൽകണമെന്ന് ചൈനീസ് കോടതിയുടെ നിർണ്ണായക വിധി. 50,000 യുവാൻ (5.57 ലക്ഷം രൂപ) നൽകണമെന്നാണ് വിധി. അഞ്ച് വർഷത്തെ വിവാഹജീവിതത്തിനിടെ ഭാര്യയാണ് കൂടുതൽ വീട്ടുജോലികൾ ചെയ്തതെന്നും ഇത് പ്രതിഫലമില്ലാത്ത ജോലിയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതിവിധി.
ഈ വർഷം ചൈനയിൽ പ്രാബല്യത്തിൽ വന്ന പുതിയ സിവിൽ കോഡ് അനുസരിച്ചാണ് വിധി. പുതിയ നിയമപ്രകാരം, കുട്ടികളെ വളർത്തുന്നതിലും പ്രായമായ ബന്ധുക്കളെ പരിപാലിക്കുന്ന തിനും പങ്കാളികളെ അവരുടെ ജോലിയിൽ സഹായിക്കുന്നതിലും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന ഒരു പങ്കാളിയ്ക്ക് വിവാഹമോചനത്തിൽ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്.
വിധിയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾ തുടരുകയാണ്.