Thu. Jan 9th, 2025
complaint against teacher who allegedly broke student's wrist

 

കൊച്ചി:

ആലുവ കുട്ടമശ്ശേരി ഗവ ഹൈസ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൈയെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം.

സംഭവം നടന്നത് കഴിഞ്ഞ 17 നാണ്. കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോല്‍ അധ്യാപിക മറിയാമ്മ ചൂരല്‍ ഉപയോഗിച്ച പല തവണ കൈയിലും നെഞ്ചിലും തല്ലിയെന്നാണ് വിദ്യാർത്ഥി പറയുന്നത്. കൈക്കുഴയില്‍ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരല്‍ പ്രയോഗിച്ചപ്പോഴാണ് എല്ല പൊട്ടിയതെന്നും വിദ്യാര്‍ഥി പറയുന്നു.

എന്നാല്‍ ടീച്ചര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പണം നല്‍കി കേസ് ഒതുക്കാനാണ് സ്കൂള്‍ അധികൃതരും ചില പൊലീസുകാരും ശ്രമിക്കുന്നതെന്ന് അമ്മ ഷാജിത ആരോപിച്ചു. പൊലീസ് അന്വഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

https://www.youtube.com/watch?v=b1OEl-am4Qc

By Athira Sreekumar

Digital Journalist at Woke Malayalam