Wed. Jan 22nd, 2025
ന്യൂഡൽഹി:

പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്ന് കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

‘രോഗപ്രതിരോധത്തിന് കൊറോണിൽ ഫലപ്രദമാണ് എങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വാക്‌സിനേഷനായി 35000 കോടി രൂപ ചെലവഴിക്കുന്നത്? മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം ഒരു ആധുനിക ഡോക്ടർക്കും ഈ മരുന്ന് പ്രോത്സാഹിപ്പിക്കാനാകില്ല’ – അസോസിയേഷൻ വ്യക്തമാക്കി.

ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് കൊവിഡ് ചികിത്സയിൽ കൊറോണിൽ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു. പതഞ്ജലിയുടെ അവകാശവാദത്തിനെതിരെ നിരവധി ആരോഗ്യവിദഗദ്ധർ രംഗത്തു വന്നിട്ടുണ്ട്.

By Divya