മസ്കറ്റ്:
കൊവിഡിൻ്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്തും അത്യാവശ്യമാണെങ്കിൽ മാത്രമേ വിദേശയാത്രകൾ പാടുള്ളൂ. കൊവിഡ് മരണനിരക്ക് കുറക്കുന്നതിന് മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ 868 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഇത്രയും പേർ രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,362 ആയി. 569 പേർക്കുകൂടി രോഗം ഭേദമായി. 1,30,653 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നുപേർകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1552 ആയി.