റാഞ്ചി:
ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളല്ലെന്നും ഇനിയൊട്ട് ആകാൻ സാധിക്കില്ലെന്നുമുള്ള ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ്റെ പ്രസ്താവനയെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ് യൂനിവേഴ്സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറൻ്റെ സംസാരത്തിനു ശേഷം ചോദ്യോത്തര വേളയിൽ ആദിവാസികളും ഗോത്രവർഗക്കാരും ഹിന്ദുക്കളാണോ എന്ന ഒരാളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമുയർത്തിയത്.
”ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അതുകൊണ്ടാണ് അവർ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്. 32 ഗോത്ര വർഗ വിഭാഗങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പക്ഷേ, ഝാർഖണ്ഡിൽ നമ്മുടെ ഭാഷയും സംസ്കാരവും പ്രോൽസാഹിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല”- സോറൻ പറഞ്ഞു.