Mon. Dec 23rd, 2024
ദോഹ:

ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ വീണ്ടും ഉയരുമെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തിലെ വർദ്ധന റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഗുണം ചെയ്യും. ജനസംഖ്യാ വളർച്ചയ്ക്കനുസരിച്ച് പാർപ്പിട യൂണിറ്റുകൾക്ക് ആവശ്യം കൂടുന്നതോടെ വർഷാവസാനത്തോടെ വാടക സ്ഥിരത കൈവരിക്കുമെന്നും റിയൽ എസ്റ്റേറ്റ് കൺസൽറ്റൻസി സ്ഥാപനമായ വാല്യുസ്ട്രാറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആസൂത്രണ കണക്കെടുപ്പ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം 2020 ഡിസംബർ അവസാനിച്ചപ്പോൾ 26,84,329 ആണ് രാജ്യത്തിന്റെ ജനസംഖ്യ. ഇതിൽ 19,36,214 പേർ പുരുഷന്മാരും 7,48,115 പേർ സ്ത്രീകളുമാണ്. ജനസംഖ്യയിൽ ഏകദേശം 23 ലക്ഷം പേരും പ്രവാസികളാണ്. കൊവിഡ് പ്രതിസന്ധിയും പ്രവാസികളുടെ എണ്ണം കുറഞ്ഞതും കഴിഞ്ഞ വർഷം വാടകയിലും പാർപ്പിട യൂണിറ്റുകളുടെ മൂലധന മൂല്യങ്ങളിലും കുറവു വരുത്തിയിരുന്നു.

By Divya