Wed. Jan 22nd, 2025
ബുക്കാറെസ്റ്റ്:

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കും ചെൽസിയും ഇന്നിറങ്ങും. രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. കിരീടം നിലനിർത്താൻ പൊരുതുന്ന ബയേൺ മ്യൂണിക്കിൻ്റെ എതിരാളികൾ ഇറ്റാലിയൻ ക്ലബ് ലാസിയോയാണ്.

21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ ലാസിയോ എത്തിയിരിക്കുന്നത്. തുടർച്ചയായി പതിമൂന്നാം സീസണിലും നോക്കൗട്ട് റൗണ്ടിൽ കടന്ന ബയേൺ മ്യൂണിക്ക് റോബ‍ർട്ട്ലെ വൻഡോവ്സ്കിയുടെ സ്‌കോറിംഗ് മികവിനെയാണ് ലാസിയോയുടെ ഗ്രൗണ്ടിലും ഉറ്റുനോക്കുന്നത്.

പരിക്കിൽ നിന്ന് മോചിതനാവാത്ത തിയാഗോ സിൽവ ഇന്നും ചെൽസി നിരയിലുണ്ടാവില്ല. ഇരുടീമും ഏഴ് തവണ ഏറ്റുമുട്ടിയിരുന്നു. ചെൽസിക്കും അത്‍ലറ്റിക്കോയ്ക്കും രണ്ട് ജയം വീതം. മൂന്ന് സമനില. ഇരുടീമും നേടിയത് 11 ഗോൾ വീതം. അത്‍ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

By Divya