Wed. May 8th, 2024
കുവൈത്ത്:

കുവൈത്തിൽ ‘ഡ്രൈവ് ഇൻ സിനിമ’ തിയറ്ററുകൾ ആരംഭിക്കാൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകൾ തുറക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇൻ തിയേറ്റർ പദ്ധതിക്ക് അധികൃതർ അനുമതി നൽകിയത്. കൊവിഡ് കാരണം കുവൈത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.

വിനോദ മേഖല വൻ പ്രതിസന്ധിയിലും നിലവിലെ പ്രതിസന്ധി എന്ന് തീരുമെന്നത് പ്രവചനാധീതമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ഇൻ സിനിമ തിയറ്റർ എന്ന ആശയത്തിന് വാണിജ്യ മന്ത്രാലയം അനുമതി നൽകിയത്. വാണിജ്യ, വ്യവസായ മന്ത്രി ഫൈസൽ അൽ മിദ്ലജ് ആണ് വിനോദ മേഖലക്ക് കരുത്ത് പകരുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

കാറിൽ ഇരുന്നു കൊണ്ട് തന്നെ സിനിമ കാണുന്നതിനുള്ള ഓപ്പൺ എയർ സ്ക്രീനിംഗ് സംവിധാനമാണ് ഡ്രൈവ് ഇൻ സിനിമകളിൽ ഉണ്ടാവുക.

By Divya