ന്യൂഡല്‍ഹി:
ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. സെക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ പ്രതിഷേധം. “നിങ്ങള്‍ (പ്രധാനമന്ത്രി) എസി കാറുകളില്‍ നിന്ന് പുറത്തുവന്ന് ആളുകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് കാണണം, അങ്ങനെയെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ഇന്ധനവില കുറയ്ക്കും,” വദ്ര പറഞ്ഞു.
അതേസമയം, ഇന്ധന വില കുറയ്ക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.പെട്രോള്‍, ഡീസല്‍ വിലവർദ്ധിപ്പിക്കുന്നതിനോടൊപ്പം അവയ്ക്ക് മേലുള്ള എക്സൈസ് നികുതിയും കേന്ദ്രം കുത്തനെ വർദ്ധിപ്പിക്കുന്നതെന്തിനെന്ന് കത്തില്‍ സോണിയ ചോദിച്ചിരുന്നു.
രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വർദ്ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വർദ്ധിപ്പിച്ചിരിക്കുകയാണ്.