Wed. Jan 22nd, 2025
ദോ​ഹ:

ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്എംസി) ന​ട​ത്തു​ന്ന അവയവ മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​ക്ക്​ വ​ൻ വി​ജ​യം. രാ​ജ്യ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യാ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വിജയകരമായി മാ​റ്റി​വെക്കുകയും ചെ​യ്​​തി​ട്ടു​ണ്ട്.

ഇതിന്റെ ബ​ല​ത്തി​ലും മുൻകാല വി​ജ​യം ന​ൽ​കു​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ്​ രാ​ജ്യ​ത്ത്​ ഉ​​ട​ൻ ശ്വാ​സ​കോ​ശം മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യും പാ​ൻ​ക്രി​യാ​​സി​സ്​ (ആ​ഗ്നേ​യ​ഗ്ര​ന്ഥി) മാ​റ്റിവെക്കൽ ശ​സ്​​ത്ര​ക്രി​യ​യും ന​ട​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആഴ്​​ച​ക​ൾ​ക്കു​ള്ളി​ൽ ഖ​ത്ത​റി​ലെ ആ​ദ്യ ശ്വാ​സ​കോ​ശം മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ ന​ട​ക്കു​മെ​ന്ന്​ ​ഹ​മ​ദ്​ ജ​ന​റ​ൽ ഹോ​സ്​​പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​റും അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ ​കേന്ദ്രത്തിൻ്റെ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ യൂ​സ​ഫ്​ അ​ൽ മ​സ്​​ല​മാ​നി പ​റ​ഞ്ഞു.

By Divya