ലണ്ടന്‍:
ബ്രിട്ടീഷ് രാജകുടുംബാംഗത്വവും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും സ്ഥിരമായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് എക്കാലത്തേക്കുമായി ഈ തീരുമാനം പിന്തുടരുമെന്ന് ഹാരിയും മേഗനും അറിയിച്ചത്.
ഇരുവരും തീരുമാനം അറിയിച്ചതിന് പിന്നാലെ രാജകുടുംബത്തിന്റെ ഭാഗമായ പേരുകളും പദവികളും ഉപേക്ഷിക്കാന്‍ എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു. ഡ്യൂക് ആന്റ് ഡച്ചസ് ഓഫ് സസെക്‌സ് എന്ന പദവിയിലായിരുന്നു ഹാരിയും മേഗനുമുണ്ടായിരുന്നത്.