Mon. Dec 23rd, 2024
പാലക്കാട്‌:

പാലക്കാട് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി പികെ ശശി എംഎല്‍എ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കണമെന്നാണ് കോണ്‍ഗ്രസിനുളളിലെ ചര്‍ച്ച.
അതുകൊണ്ടുതന്നെ സിപിഎമ്മിലെ പികെ ശശി എംഎല്‍എ വലിയ ആത്മവിശ്വാസത്തിലാണ്.

കോണ്‍ഗ്രസ് മിക്കയിടത്തും ദുര്‍ബലമായെന്നും വികസനനേട്ടങ്ങളിലൂടെ ഇടതുപക്ഷതിന്റെ സുരക്ഷിതമണ്ഡലമായി ഷൊര്‍ണൂരിെന മാറ്റിയെടുത്തെന്നാണ് എംഎല്‍എ പറയുന്നത്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ തുടങ്ങി. ഡിസിസി സെക്രട്ടറി ടിവൈ ഷിഹാബുദ്ദീനിന്റെ പേരാണ് പ്രധാനമായുളളത്. ഷൊര്‍ണൂര്‍ നഗരസഭയിലെ ഉള്‍പ്പെെട ബിജെപി മുന്നേറ്റവും മണ്ഡലത്തില്‍ നിര്‍ണായകമാണ്.

By Divya