Wed. Jan 22nd, 2025
Bindhu

ആലപ്പുഴ:

ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ബിനോയിയുടെ ഭാര്യ ബിന്ദു (39)വിനെ  20ഓളം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. നാല് ദിവസം മുൻപാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ബിന്ദുവിന്‍റെ അമ്മയെയും ആക്രമിച്ചാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിന്ദു.

സംഭവത്തില്‍ മാന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്

സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് മാന്നാര്‍ പൊലീസ് പറഞ്ഞു. പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. യുവതി ക്യാരിയർ ആയി പ്രവർത്തിക്കുകയായിരുന്നു. ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

https://www.youtube.com/watch?v=0hu1kkPmr4c

By Binsha Das

Digital Journalist at Woke Malayalam