തിരുവനന്തപുരം:
സംസ്ഥാനത്ത് അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കി. അർബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുള്ള ‘കേരള ക്യാൻസർ രജിസ്ട്രി’ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.
സർക്കാർ -സ്വകാര്യ ആശുപത്രികളിലടക്കം റിപ്പോർട്ട് ചെയ്യുന്ന അര്‍ബുദ കേസുകൾ ഒരുമാസത്തിനുള്ളിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.
ഏതുതരം അർബുദമാണ് കൂടുന്നത്, ഏത് ജില്ലയില്‍ ഏത് പ്രദേശത്താണ് വർധന, എങ്ങനെയാണ് രോഗസാധ്യതാനിരക്ക് എന്നൊക്കെ കൃത്യമായി മനസ്സിലാക്കാൻ രജിസ്ട്രിയിലൂടെ സാധിക്കും.
ഓരോ ജില്ലയിലെയും താഴേതട്ടിലുള്ള ആശുപത്രികൾമുതൽ മെഡിക്കൽ കോളജുകളും കാൻസർ സെൻററുകളും വരെയുള്ള മുഴുവൻ ആശുപത്രികളെയും ഉള്‍പ്പെടുത്തിയാണ് രോഗികളുടെ സമ്പൂര്‍ണ വിവരശേഖരണം നടത്തുക.
https://www.youtube.com/watch?v=04xl8KciZP8