Wed. Jan 22nd, 2025
airgun found from Sevabharati Ambulance in Paravur

 

അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്ന് എയർഗൺ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് അമ്പാടി സേവാകേന്ദ്രം. ഇവരുടെ ആംബുലൻസിന്റെ ഡ്രൈവറാണ് പൊലീസ് പിടിയിലായ മിഥുൻ.

ഞായറാഴ്‌ച വൈകിട്ട് 5.30നാണ് സംഭവം. പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം നടക്കുമ്പോഴാണ്‌ മിഥുൻ ബൈക്കിൽ എയർഗണ്ണുമായി വന്നത്‌. പൊലീസിനെ കണ്ടപ്പോൾ തോക്ക് താൻ ഓടിക്കുന്ന ആംബുലൻസിന്റെ ഉള്ളിലേക്കു വച്ചു. ഈ ആംബുലൻസിൽ മറ്റൊരു ആംബുലൻസിലെ ഡ്രൈവറായ ശങ്കർ ഇരിക്കുന്നുണ്ടായിരുന്നു. പൊലീസെത്തി രണ്ടുപേരെയും ആംബുലൻസും തോക്കും കസ്റ്റഡിയിലെടുത്തു. 

മുനമ്പം ഡിവൈഎസ്‌പി ആർ ബൈജുകുമാർ മിഥുനെയും ശങ്കറിനെയും ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചെന്നും അവർ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും പൊലീസ് പറഞ്ഞു. അതേമസയം പ്രകടനം നടക്കുന്നതിനിടെ തങ്ങളെ ആക്രമിക്കാനാണ് ഇയാൾ എത്തിയതെന്ന് കാട്ടി പോപ്പുലർ ഫ്രണ്ട് പൊലീസിൽ പരാതി നൽകി. 

https://www.youtube.com/watch?v=D4xrIXbyqOM

By Athira Sreekumar

Digital Journalist at Woke Malayalam