Mon. Dec 23rd, 2024
തിരുവനന്തപുരം:

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു.

ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൌസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. സിഇഒ ഡുവാൻ ജെറിന്സണും ചർച്ചയിൽ പങ്കെടുത്തു. പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കി.2019 ഓഗസ്റ്റിൽ ആയിരുന്നു കൂടികാഴ്ച്ച എന്നും പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു.

By Divya