ദോഹ:
ഖത്തറിലെ ജീവിതച്ചെലവിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ മാസത്തേതിൽ നിന്ന് 1.23 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയാണ് ജീവിതച്ചിലവ് കണക്കാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലേതിനെ അപേക്ഷിച്ച് 97.11 പോയൻറിലാണ് സിപിഐ എത്തിയിരിക്കുന്നത്. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ജീവിതച്ചിലവ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
2020ൽ ജനുവരിയിലെ ഉപഭോക്തൃ വില സൂചികതിനേക്കാൾ 1.29 ശതമാനം കുറവാണ് ഈ വർഷം ജനുവരിയിൽ രേഖടുത്തിയിരിക്കുന്നതെന്നും ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.