ജിദ്ദ:
സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ അതിവേഗം പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം ഞായറാഴ്ച്ച മുതൽ നടപ്പാകും. സൗദി സെൻട്രൽ ബാങ്ക് ഇൻസ്റ്റൻറ് പെയ്മെൻറ് സംവിധാനം ആരംഭിക്കും. ഇതോടെ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകൾക്കിടയിൽ തത്ക്ഷണം പണം കൈമാറ്റം പൂർത്തിയാക്കാൻ സാധിക്കും.
ആഴ്ചയിൽ മുഴുവൻസമയം സേവനം ലഭിക്കും.പ്രവർത്തനചെലവ് കുറക്കുന്നതിനും സാമ്പത്തിക മേഖലക്ക് നൂതന പരിഹാര മാർഗങ്ങൾ നൽകുന്നതിനും സഹായിക്കുന്നതാണ് പുതിയ സംവിധാനം. ദേശിയ ബാങ്കുകളിലെ അക്കൗണ്ടുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തത്ക്ഷണം നടപ്പാക്കുമ്പോൾ ഗുണഭോക്താക്കൾക്ക് അതിൻ്റെ പ്രയോജനം നേടാനും സാധിക്കും.
നിലവിലെ കൈമാറ്റ ഫീസ് നിരക്കിനേക്കാൾ കുറഞ്ഞതായിരിക്കും. സെൻട്രൽ ബാങ്കാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.