ദോഹ:
രണ്ടു ദശകങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദകരാകുകയാണ് ഖത്തറിൻറ ലക്ഷ്യമെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെട്രോളിയം സിഇഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽ കഅ്ബി. പ്രതിവർഷം 126 മില്യൻ ടൺ ഉത്പാദനമാണ് ലക്ഷ്യം.
ഉത്പാദനം കൂട്ടുന്നതിെൻറ ആദ്യ ഘട്ടത്തിൽ തന്നെ വളരെ കുറഞ്ഞ ചിലവിൽ പ്രകൃതിവാതകം ഉത്പാദിപ്പിക്കാൻ രാജ്യത്തിന് സാധിക്കും. ബാരലിന് 20 ഡോളറിന് താഴെ പോയാലും ഇതിന് രാജ്യം പ്രാപ്തമായിരിക്കും. പുതിയ പദ്ധതി ഖത്തറിന് ഗണ്യമായ വരുമാന വർദ്ധനവുണ്ടാക്കും നിർമ്മാണ ഘട്ടത്തിലും അതിനുശേഷവും ഖത്തർസമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകള്‍ക്കും കാര്യമായ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.