ദില്ലി:
കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷികനിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം. സമരത്തിനു ശേഷം പാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു എന്നും അമരീന്ദർ സിംഗ് ആരോപിച്ചു.
രാജ്യവ്യാപക മഹാപാഞ്ചായത്തുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സമരം സംയുക്ത കിസാൻ മോർച്ച കൂടുതൽ ശക്തമാക്കി. ചർച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൽ നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കിൽ മാത്രം ചർച്ചക്ക് തയ്യാറായാൽ മതിയെന്നാണ് സംഘടനകളുടെ തീരുമാനം.