Mon. Dec 23rd, 2024
തിരുവനന്തപുരം:

മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘ചതുർമുഖ’ത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു.
ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയും ചേർന്നാണ്. മാധവന്‍,
ദുൽഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പ്രമുഖരാണ് മോഷൻ പോസ്റ്റർ പങ്കുവച്ചത്.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ‘ചതുർ മുഖം’മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്. ചിത്രം അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്.

By Divya