Thu. Jan 23rd, 2025
കൊല്‍ക്കത്ത:

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ദിഷ രവിക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ദിഷയുടെ ലക്ഷ്യമെന്നുമുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷ രവി എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായിരിക്കണം എന്നാണ് മഹുവ പറഞ്ഞത്.

By Divya