Thu. Jan 23rd, 2025
ന്യൂഡൽഹി:

തുടർച്ച‍യായ 13 ദിവസത്തിന് ശേഷം ഇന്ധന വിലയിൽ വർദ്ധനവില്ലാതെ ഒരു ദിവസം
കടന്നുപോകുന്നു. കഴിഞ്ഞ 13 ദിവസം കൊണ്ട് പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയുമാണ് വർദ്ധിച്ചത്.

ഞായറാഴ്ച അവധി ദിനമായതിനാൽ വില വർദ്ധിപ്പിക്കാൻ മറന്നുപോയതാണോയെന്നാണ് സമൂഹമാധ്യമങ്ങൾ പരിഹസിച്ച് ചോദിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ
വില താഴ്ന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ ഇന്ധന വില കുത്തനെ വർദ്ധിപ്പിക്കുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ തനിക്ക് മാത്രമായി ഒന്നും
ചെയ്യാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
പ്രതികരിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് പരിഹാരം
കാണണമെന്നാണ് മന്ത്രി നിർദ്ധേശിച്ചത്.

By Divya