Wed. Jan 22nd, 2025
ദില്ലി:

ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സ്പിന്‍-ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് തെവാട്ടിയക്ക് ഇടം ലഭിച്ചത്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ തെവാട്ടിയ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ആഭ്യന്തര സീസണില്‍ ഹരിയാനയ്ക്കും വേണ്ടിയാണ് തെവാട്ടിയ കളിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ പോകുന്നതിന്റെ ആകാംക്ഷ പങ്കിടുകയാണ് താരം.

By Divya