മസ്കറ്റ്:
കൊവിഡ് പ്രതിസന്ധി, എണ്ണ വിലയിടിവ് തുടങ്ങിയ കാരണങ്ങളാൽ ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്ക് 2023 വരെ തുടരുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്ങിൻറെ വിലയിരുത്തൽ.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ജിസിസിയിൽ നിന്ന് പ്രവാസികൾ വൻതോതിൽ കൊഴിഞ്ഞുപോയിത്തുടങ്ങിയത്. ജിസിസി രാഷ്ട്രങ്ങളിലെ മൊത്തം ജനസംഖ്യയിൽ ശരാശരി നാല് ശതമാനത്തിൻറെ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നതെന്ന് എസ് ആൻഡ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് ദുബായിലാണ്. ഒമാൻ, ഖത്തർ, അബൂദബി, കുവൈറ്റ് എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഒമാനിൽ കഴിഞ്ഞ വിദേശികളുടെ 12 ശതമാനം അഥവാ 2.30 ലക്ഷം പേർ രാജ്യം വിട്ടിരുന്നു.