Mon. Dec 23rd, 2024

മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിലൂടെ വിജയകരമായി റിലീസ് ചെയ്യാൻ കാരണം മോദിസർക്കാരിൻ്റെ നോട്ട് നിരോധനവും ഡ‍ിജിറ്റൽ ഇന്ത്യയുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസിംഗ് ജനകീയവും വിജയകരവുമാകില്ലെന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് കാലത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്തുവാൻ നോട്ടു നിരോധനത്തിന് സാധിച്ചുവെന്നും കുറിച്ച പോസ്റ്റിന് കീഴെ കളിയാക്കിക്കൊണ്ടാണ് കമന്റുകൾ. തിയേറ്ററിലേക്ക് പോകാനുള്ള പെട്രോൾ കാശ് ലാഭം, ഒടിടിയും കൊവിഡും മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ നോട്ട് നിരോധിച്ച മോദിക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയെല്ലാമാണ് പോസ്റ്റിന് കീഴിലെ കമന്റുകൾ. കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് ചിലർ സന്ദീപ് വാര്യരെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

By Divya