Wed. Jan 22nd, 2025
new born child murdered in Madurai by grandmother

 

മധുര:

മധുരയില്‍ വീണ്ടും പെണ്‍ശിശുക്കൊല. ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊന്നു. മുത്തശ്ശി നാഗമ്മാളിനെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പേരക്കുട്ടിയും പെണ്ണായതിനാലാണ് കൊല നടത്തിയതെന്ന് പ്രതിയുടെ മൊഴി.

രണ്ട് ദിവസം മുൻപാണ് സംശയാസ്പദമായ നിലയിൽ ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ പോലീസ് കേസെടുക്കുന്നത്. വെള്ളിയാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തശ്ശിയെ അറസ്റ്റ് ചെയ്യുന്നത്. കുഞ്ഞിന്റെ മുഖത്ത് നഖങ്ങളുടെ പാട് കണ്ടതോടെയാണ്  ഹെഡ് കോൺസ്റ്റബിലിന് സംശയം തോന്നുന്നത്. 

https://www.youtube.com/watch?v=0C_OaJxJbzs

By Athira Sreekumar

Digital Journalist at Woke Malayalam