റിയാദ്:
സൗദിഅറേബ്യയിൽ നീതിന്യായ മന്ത്രാലയത്തിന്റെ ലൈസൻസുള്ള വനിത അഭിഭാഷകരുടെ എണ്ണം 61 ശതമാനം എന്ന തോതിൽ വർദ്ധിച്ചതായി മന്ത്രാലയത്തിലെ വനിത വിഭാഗം മേധാവി നൂറ അൽഗുനൈം പറഞ്ഞു. കഴിഞ്ഞ വർഷാവസാനത്തോടെ വനിത അഭിഭാഷകരുടെ എണ്ണം 1029 ആയി ഉയർന്നു. 2019 അവസാനത്തിൽ വനിത അഭിഭാഷകർ 618 ആയിരുന്നു.
മന്ത്രാലയത്തിന് കീഴിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർ കഴിഞ്ഞ വർഷം 30,500ലേറെ കക്ഷികൾക്ക് വേണ്ടി അഭിഭാഷകസേ
വനം നൽകി.