Wed. Jan 22nd, 2025
If you don’t know an answer, repeat the question DOE advice for plus two children

 

ഡൽഹി:

ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറച്ചാലും മാർക്ക് കിട്ടുമെന്ന് ഉറപ്പ് നൽകുന്ന ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ഓഫീസറുടെ ഉദിത് റായുടെ ഉപദേശമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കാണ് ഡിഒഇ പരീക്ഷയെഴുതാനുള്ള ‘എളുപ്പവഴി’ ഉപദേശിച്ചത്.

ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതിയാൽ മതിയെന്നും ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്. ചോദ്യം അതുപോലെ കോപ്പിയടിച്ച് എഴുതിയാലും മതി മാർക്ക് കിട്ടും എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഉപദേശം. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും എഴുതിയാലും മാർക്കു നൽകുമെന്ന് അധ്യാപകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉദിത് റായ് അവകാശപ്പെട്ടു. സിബിഎസ്ഇ അധികൃതർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിഒഇ വെളിപ്പെടുത്തി.

എന്നാൽ വലിയ രീതിയിലുള്ള വിമർശനങ്ങളുമായി നിരവധി പേര് രംഗത്തെത്തി. ഡൽഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഡിഒഇ പരസ്യമാക്കിയതെന്ന് ബിജെപി ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ആരോപിച്ചു. അതേമസയം ഇതെന്തു വിദ്യാഭ്യാസ നയമാണെന്ന് ചോദിച്ചായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

https://www.youtube.com/watch?v=74AfjwxntbY

By Athira Sreekumar

Digital Journalist at Woke Malayalam