Mon. Dec 23rd, 2024
മുംബൈ:

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 3,200 കോടിയിലധികം രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും എന്ന് റിപ്പോര്‍ട്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത്രയും തുക കമ്പനി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കാനും പുതിയ കാറുകള്‍ ഇവിടെ സമാരംഭിക്കാനും സഹായിക്കുന്നതിനു വേണ്ടിയാണ്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഹരിത മൊബിലിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിന്റെയും ഭാഗമായി ഹ്യൂണ്ടായ് പുതിയ ഇലക്ട്രിക് വാഹനങ്ങളും കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് നിലവില്‍ 17 ശതമാനത്തിലധികം വിഹിതം വഹിക്കുന്നു. ഭാവിയില്‍ ഇവിടത്തെ വളര്‍ച്ചയ്ക്ക് ഇലക്ട്രിക് മൊബിലിറ്റി ഒരു സുപ്രധാന ഘടകമായി പ്രവര്‍ത്തിക്കുമെന്ന് വാഹന നിര്‍മാതാവ് ഇപ്പോള്‍ വിശ്വസിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രാദേശികവല്‍ക്കരണ തന്ത്രത്തിന് അന്തിമരൂപം നല്‍കാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമായി സഹോദര സ്ഥാപനയായ കിയ മോട്ടോഴ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് പരിഗണിക്കുമെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ എസ്എസ് കിം അഭിപ്രായപ്പെട്ടു.

By Divya