Thu. Jan 23rd, 2025
കൊൽക്കത്ത:

കൊക്കെയ്ന്‍ കൈവശം വെച്ചതിന് ബംഗാളില്‍ ബിജെപി യുവ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പമേല ഗോസ്വാമിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയ്ന്‍ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

ബംഗാള്‍ ബിജെപി യുവ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് പമേല ഗോസ്വാമി. പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലുമായിരുന്നു കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പമേലയില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

പമേലയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബീര്‍ കുമാര്‍ ഡേ എന്ന ആളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

By Divya