Mon. Dec 23rd, 2024
ന്യൂഡൽഹി:

ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ് മുൻ ഉപാധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. നടനും മുൻ വിജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ്​ രാഹുൽഗാന്ധി മുന്നിലെത്തിയത്​. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തിരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ്​ സർവേ നടത്തിയത്​.

345,207 പേർ​ സർവേയിൽ പ​ങ്കെടുത്തു​. ഇതിൽ 58.8 ശതമാനംപേരും രാഹുൽഗാന്ധിയെയാണ്​ പിന്തുണച്ചത്​. 41.2 ശതമാനം പേർ മാ​ത്രമാണ്​​ മോദിക്ക്​ അനുകൂലമായി വിധിയെ​ഴ​​ുതിയത്​. ആയിരക്കണക്കിന്​ റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന്​ ലഭിച്ചിട്ടുണ്ട്​.

By Divya