Wed. Nov 6th, 2024
ബഹ്റൈൻ:

കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബഹ്റൈനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനം അധികൃതർ പ്രഖ്യാപിച്ചത്. റസ്റ്റോറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നതിനും വിലക്കുണ്ട്. ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും അടച്ചിടും.

കൊവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ മൂന്നാഴ്ചക്കാലത്തേക്ക് കൂടി നീട്ടിയതായി നാഷണൽ മെഡിക്കൽ ടീമാണ് അറിയിച്ചത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. ഇൻഡോർ സ്പോർട്സ് ക്ലാസുകളും നിർത്തിവെക്കും.

സർക്കാർ, സ്വകാര്യ സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം ഉണ്ടാകില്ല. ഓൺലൈൻ പഠനം പതിവുപോലെ തുടരും. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും.

By Divya