ന്യൂഡൽഹി:
കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കർഷക സംഘടനകളുടെ നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന നിലയിലേക്കു പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റുകയാണു ലക്ഷ്യം.
പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞത് തങ്ങളുടെ കൂടി കരുത്തിലാണെന്നു കർഷകർ വിലയിരുത്തുന്നു. യുപി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും രാഷ്ട്രീയാഘാതം സൃഷ്ടിക്കാൻ തങ്ങൾക്കു കഴിയുമെന്നും ബിജെപിയെ തോൽപിക്കാൻ കരുത്തുള്ള പാർട്ടിക്കു പിന്തുണ നൽകുമെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.