Wed. Jan 22nd, 2025
Kanaksi Gokaldas Khimji

മസ്കറ്റ്:

ഒമാനിലെ പ്രമുഖ വ്യവസായിയും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഷെയ്ഖ് കനക്‌സി ഗോഖല്‍ദാസ് ഖിംജി അന്തരിച്ചു. 85 വയസ്സായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണവാര്‍ത്ത ഇന്ത്യയെയും ഒമാനെയും ഒരുപോലെ വിഷമത്തിലാക്കി.

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാരണവര്‍ എന്ന വിശേഷണമുള്ള കനസ്‌കി ഖിംജി ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി സഹകരണത്തില്‍ മികച്ച പങ്കുവഹിച്ചിട്ടുണ്ട്. ലോകത്തിലെ ഏക ഹിന്ദുമത വിശ്വാസിയായ ഷെയ്ഖ് എന്ന വിശേഷണത്തിനും അര്‍ഹനാണ് കനക്‌സി ഖിംജി.

കഴിഞ്ഞ അഞ്ച്​ പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പി​നെ നയിച്ചുവരുകയായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഒമാൻ പൗരത്വവും ശൈഖ്​ പദവിയും നൽകിയിരുന്നത്.

ഗള്‍ഫ് മേഖലയില്‍ നിന്ന് ആദ്യം പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ്. ഒമാനില്‍ ആദ്യമായി ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിച്ചത് ഗോഖല്‍ദാസ് ഖിംജി ആണ്

കനക്സി ഖിംജിയുടെ നിര്യാണത്തിൽ ഒമാനിലെ വിവിധ തുറകളിലുള്ളവർ അനുശോചിച്ചു. ഉഭയകക്ഷി സഹകരണത്തിന് വലിയ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു ശൈഖ് കനക്സി ഖിംജിയെന്ന് ഇന്ത്യൻ അംബാസഡർ മുനു മഹാവർ അനുസ്മരിച്ചു. ആദര സൂചകമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്.

By Binsha Das

Digital Journalist at Woke Malayalam