അബൂദബി:
ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആആൻഡ്ടെക്നോളജിയിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തു വികസിപ്പിച്ച രണ്ടാമത്തെ ക്യൂബ് സാറ്റ് ഉപഗ്രഹമായ ‘ദബിസാറ്റ്’ അമേരിക്കയിലെ സിഗ്നസ് ബഹിരാകാശ നിലയത്തിൽ നിന്ന് ശനിയാഴ്ച വിക്ഷേപിക്കും.സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ യഹ്സാറ്റിന്റെ ഗോള നോർട്രോപ്പ് ഗ്രുമാൻ ഇൻറർനാഷണൽ കമ്പനിയുടെയും പിന്തുണയോടെയാണ് ‘ദബിസാറ്റ്’ വിക്ഷേപണ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്.
ഉപഗ്രഹങ്ങളുടെ സോഫ്റ്റ്വെയർ മൊഡ്യൂളുകൾ രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനും പരീക്ഷിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ‘മൈസാറ്റ് -2’ എന്നറിയപ്പെടുന്ന ക്യൂബ് സാറ്റിന്റെ പ്രാഥമിക ദൗത്യം. മറ്റു സാറ്റലൈറ്റുകളേക്കാൾ വളരെ കുറച്ച് ഊർജ്ജമേ ആവശ്യമുള്ളു എന്നതാണ് പ്രത്യേകതകളിലൊന്ന്.ആദ്യത്തെ ക്യൂബ് സാറ്റ് ഉപഗ്രഹം ‘മൈസാറ്റ് -1’ 2019 ഫെബ്രുവരിയിൽ വിക്ഷേപിച്ചിരുന്നു.