Mon. Nov 18th, 2024
റിയാദ്:

വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് പിഴ ചുമത്തും.

ഇതില്‍ ഏറ്റവും കൂടിയ പിഴ അറേബ്യന്‍ കടുവയെ വേട്ടയാടുന്നവര്‍ക്കാണ്. 400,000 റിയാലാണ്( 77.5 ലക്ഷം ഇന്ത്യന്‍ രൂപ) അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ പിഴയായി ലഭിക്കുന്നത്.വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടൽ നിയന്ത്രിക്കല്‍ എന്നിവയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

By Divya