Mon. Dec 23rd, 2024
കൊച്ചി: ‌‌

പരിശോധനയില്ലാതെ കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമെന്ന് മൊഴി. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കമ്മീഷണര്‍ ഓഫീസിനെതിരെ കസ്റ്റംസ് ഹൗസ് ഏജന്‍റാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരിക്കുന്നത്.

ശിവശങ്കറിനെതിരെയുള്ള ഇഡി കുറ്റപത്രത്തിലാണ് കസ്റ്റംസ് ഹൗസ് ഏജന്‍റിൻ്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കപ്പല്‍ മാര്‍​ഗം‌ എത്തിയ കാര്‍ഗോ പരിശോധിക്കണമെന്ന് അസി കമ്മീഷണര്‍ ഫയലില്‍ എഴുതിയിരുന്നു. എന്നാല്‍, കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരം പരിശോധനയില്ലാതെ കാര്‍ഗോ വിട്ടയക്കുകയായിരുന്നു എന്നാണ് മൊഴി.

By Divya