കൊച്ചി:
യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുളള പളളിത്തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് ഹർജി നൽകിയത്. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് പ്രധാന ആരോപണം.
എന്നാൽ ഇടവകാംഗങ്ങളുടെ മൃതദേഹം സ്വന്തം പള്ളി സെമിത്തേരിയിൽ മാന്യമായി സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ വാദം.