ജിദ്ദ:
സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുവേണ്ടിയുള്ള ജനറൽ അതോറിറ്റിയായ മൻശആത്തി’നു കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലാണ് പ്രവർത്തിക്കുക.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, സ്ഥാപനങ്ങൾക്ക് സ്ഥിരതയും വളർച്ചയും കൈവരിക്കാൻ പിന്തുണ നൽകുക എന്നിവയാണ് ലക്ഷ്യം.
സൗദി അറേബ്യയിലെ സാമ്പത്തിക വികസനത്തിെൻ്റെ അടിസ്ഥാന സ്തംഭവും വിഷൻ 2030ൻ്റെ പ്രധാന സഹായിയും ആയിരിക്കുക എന്നിവയും ലക്ഷ്യമാണ്.