ഡൽഹി:
കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിൽ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവ്. 15.72 കോടി രൂപ വിദ്യാർത്ഥികൾക്ക് നൽകാനാണ് കണ്ണൂർ മെഡിക്കൽ കോളേജിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അടുത്ത അദ്ധ്യയന വർഷവും അംഗീകാരം നൽകില്ലെന്നും കോടതി വ്യക്തമാക്കി.
തിരിച്ച് നൽകേണ്ട ഫീസ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന തൊണ്ണൂറോളം വിദ്യാർത്ഥികളുടെ കാര്യത്തിൽ 9 മാസത്തിനുള്ളിൽ ഫീസ് നിർണയ സമിതി തീരുമാനം എടുക്കണം. ഇതിൽ തീരുമാനം ആകുന്നത് വരെ 25 കോടി രൂപ സ്ഥിര നിക്ഷേപമായി പ്രത്യേക അക്കൗണ്ടിൽ മാനേജ്മെന്റ് കെട്ടിവയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ രണ്ട് നിർദേശങ്ങളും നടപ്പാക്കിയാൽ അടുത്ത അധ്യയന വർഷം കോളജിന് അഫിലിയേഷൻ നൽകുന്ന കാര്യം പരിഗണിക്കാം എന്ന് കോടതി അറിയിച്ചു.
https://www.youtube.com/watch?v=DFStldgprD8