Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. മുന്‍ഗണ പ്രകാരം ദിവസേന വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.

നിലവില്‍ അംഗീകരിച്ച എല്ലാ വാക്‌സിനുകള്‍ക്കും രണ്ടു ഡോസുകള്‍ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുല്ല അസീരി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20 ലക്ഷമായി. ഈ വര്‍ഷം അവസാനത്തോടെ ബാക്കി 26 ലക്ഷം ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഭരണാധികാരികളായ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുബമ്മദ് ബിന്‍ സല്‍മാനും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

By Divya